Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stop Memo

Kottayam

പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ അ​ടി​യ​ന്ത​ര​പ്ര​മേ​യം; സ്റ്റോ​പ്പ് മെ​മ്മോ കൊ​ടു​ക്കും

എ​ലി​ക്കു​ളം: പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡി​ൽ ആ​ളു​റു​മ്പ് കൊ​ച്ചു​കാ​വ് ഭാ​ഗ​ത്ത് പ്രാ​രം​ഭ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ പ്ലൈ​വു​ഡ് ഫാ​ക്‌​ട​റി​ക്ക് സ്റ്റോ​പ്പ് മെ​മ്മോ കൊ​ടു​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തെ​ത്തു​ട​ർ​ന്ന് തീ​രു​മാ​നം.

ഭ​ര​ണ​, പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ഒ​റ്റ​ക്കെ​ട്ടാ​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് വാ​ർ​ഡം​ഗം കൂ​ടി​യാ​യ വൈ​സ്പ്ര​സി​ഡ​ന്‍റ് മാ​ത്യൂ​സ് പെ​രു​മ​ന​ങ്ങാ​ട്ട് അ​വ​ത​രി​പ്പി​ച്ച അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തെ പി​ന്താ​ങ്ങി​യ​ത്. 15-ാം വാ​ർ​ഡം​ഗം ജോ​ഷി കെ. ​ആ​ന്‍റ​ണി പ്ര​മേ​യ​ത്തെ പി​ന്താ​ങ്ങി. പ്ര​ദേ​ശ​ത്തെ 400 കു​ടും​ബ​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തെ ബാ​ധി​ക്കു​ന്ന പ്ര​ശ്‌​ന​മാ​യി​ക്ക​ണ്ട് സ്റ്റോ​പ്പ് മെ​മ്മോ കൊ​ടു​ക്കാ​ൻ പ്ര​സി​ഡ​ന്‍റി​നെ യോ​ഗം ചു​മ​ത​ല​പ്പെ​ടു​ത്തി.

സ​മീ​പ​പ്ര​ദേ​ശ​ത്തെ പ്ലൈ​വു​ഡ് ഫാ​ക്‌​ട​റി മൂ​ലം ജ​ന​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്‌​ന​ങ്ങ​ൾ യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ്, ബി​ജെ​പി അം​ഗ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. മുന്പ് കാ​ര​ക്കു​ളം പ​ള്ളി പാ​രി​ഷ് ഹാ​ളി​ൽ ഫാ​ക്‌​ട​റി​ക്കെ​തി​രേ പ്രത്യേ​ക​ ഗ്രാ​മ​സ​ഭ ന​ട​ത്തി​യി​രു​ന്നു.

Latest News

Corehub Up